കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ പഠന ക്ലാസ് സംഘടിപ്പിച്ചു
സി.പി.ഐ.(എം.) ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) കോഴിക്കോട് - വയനാട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. കാലിക്കറ്റ് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പഠന ക്ലാസ്സ് സി.പി.ഐ.(എം.) ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു.
ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് ചടങ്ങിൽ വെച്ച് നടന്ന അനുമോദന സദസ്സിൽ പി. മോഹനൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ', വർഗ്ഗീയത, ഭരണകൂടം' എന്ന വിഷയത്തിൽ കേളു വേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണനും, 'സ്ഥാപനവും സംഘടനയും' എന്ന വിഷയത്തിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ജിജുവും ക്ലാസ്സെടുത്തു.
യൂണിയൻ സംസ്ഥാന ട്രഷറർ കെ. ഗിരീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷൈജി, കെ.വി. ഗിരീഷ്, പ്രസീദ് ഒ.പി., വി.സി. ഷെറിൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഭിലാഷ് പി.എം. അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിംഗ് സെക്രട്ടറി കെ. സുധീർദാസ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി നിധീഷ് കോവൂര് നന്ദിയും പറഞ്ഞു.