headerlogo
politics

സുസ്ഥിര വിദ്യാഭ്യാസത്തിന് സംഘടിത മുന്നേറ്റം; കെ.എസ്.ടി.യു. മെമ്പർഷിപ് ക്യാമ്പയിൻ പുരോഗമിക്കുന്നു

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. നസീറ ഉദ്ഘാടനം നിർവഹിച്ചു

 സുസ്ഥിര വിദ്യാഭ്യാസത്തിന് സംഘടിത മുന്നേറ്റം; കെ.എസ്.ടി.യു. മെമ്പർഷിപ് ക്യാമ്പയിൻ പുരോഗമിക്കുന്നു
avatar image

NDR News

09 Jun 2023 07:56 PM

താമരശ്ശേരി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു.) 'സുസ്ഥിര വിദ്യാഭ്യാസത്തിന്‌ സംഘടിത മുന്നേറ്റം ' എന്ന പ്രമേയത്തിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ തലത്തിലുള്ള മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം നൊച്ചാട് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.

       വിദ്യാഭ്യാസ ജില്ലാ തല ഉദ്ഘാടനം സി.പി. സബീലിന് മെമ്പർഷിപ്പ് നൽകികൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. നസീറ നിർവഹിച്ചു. നസീർ നൊച്ചാട്, എൻ.കെ. സാലിം, ആസിഫ്, ആർ. കാസിം എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്‌ മുസ്തഫ പാലോളിയുടെ അധ്യക്ഷത വഹിച്ചു. 

       യോഗത്തിൽ പാഠപുസ്തക വിതരണം കാര്യക്ഷമമക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. സ്കൂൾ തുറന്ന് 9 ദിവസം കഴിഞ്ഞിട്ടും മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാ പുസ്തകകങ്ങളും വിതരണം ചെയ്യാൻ ഇത് വരെ സാധിച്ചിട്ടില്ല. ഏകപക്ഷീയമായി അധിക പ്രവർത്തി ദിനങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിന് മുമ്പായി പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്ന പ്രമേയം യോഗം മുന്നോട്ട് വെച്ചു.

NDR News
09 Jun 2023 07:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents