മലബാർ മേഖലയോടുള്ള വിദ്യാഭ്യാസ അവഗണനക്കെതിരെ എസ്.കെ.എസ്.എസ്.എഫ്. മാർച്ച്
തൻസീർ ദാരിമി കാവുന്തറ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ:മലബാർ മേഖലയോടുള്ള വിദ്യാഭ്യാസ അവഗണനക്കെതിരെ എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല കമ്മിറ്റി നടുവണ്ണൂരിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.പതിവ് പോലെ ഇത്തവണയും മലബാർ മേഖലയിലെ ജില്ലകളിൽ പ്ലസ് ടു വിജയിച്ച കുട്ടികളുടെ എണ്ണം കൂടുതലും സീറ്റുകളുടെ എണ്ണം കുറവുമാണ്. ഇതിലെ അശാസ്ത്രീയത പരിഹരിക്കുന്ന തിനായി പലതവണ സംഘടനാ തലത്തിൽ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തവണയും സീറ്റുകളുടെ എണ്ണം കൂട്ടി സ്കൂളിനും കുട്ടികൾക്കും ബാധ്യതയായി പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നത്.
ഇതിനെതിരെയാണ് എസ്കെഎസ് എസ്എഫ് രംഗത്തിറങ്ങുന്നത്. തൻസീർ ദാരിമി കാവുന്തറ ഉദ്ഘാടനം ചെയ്തു.അലി റഫീഖ് ദാരിമി അധ്യക്ഷത വഹിച്ചു.അൻവർ സ്വാദിഖ് ഫൈസി,ജലീൽ ദാരിമി, ഫവാസ് ദാരിമി, ഫർഹാൻ തിരുവോട് സംസാരിച്ചു.സയ്യിദ് മുഹ്ളാർ തങ്ങൾ,സഹീർ നടുവണ്ണൂർ,തമീമുൽ അൻസാരി തങ്ങൾ,സി.പി സിറാജ്,ശാഫി ബാഖവി,സ്വാദിഖ് മുസ് ലിയാർ നേതൃത്വം നൽകി.