സി.എൻ.ജി. ഫില്ലിംഗ് സ്റ്റേഷൻ പേരാമ്പ്രയിൽ സ്ഥാപിക്കുക; സി.ഐ.ടി.യു.
യൂണിയൻ ഏരിയ സെക്രട്ടറി ഒ.ടി. രാജു ഉദ്ഘാടനം ചെയ്തു

നൊച്ചാട്: പേരാമ്പ്രയിൽ സി.എൻ.ജി. ഫില്ലിംഗ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. ചാലിക്കര സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു. ചാലിക്കരയിൽ നടന്ന സമ്മേളനം യൂണിയൻ ഏരിയ സെക്രട്ടറി ഒ.ടി. രാജു ഉദ്ഘാടനം ചെയ്തു.
പി. സുരാജ് അധ്യക്ഷത വഹിച്ചു. ഗംഗാധരൻ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി വൈസ് പ്രസിഡൻ്റ് കെ.കെ. കബീർ, ഏരിയ കമ്മിറ്റി അംഗം എ.എം. അനീഷ് എന്നിവർ സംസാരിച്ചു.
എ.എം. ഗംഗാധരൻ (സെക്രട്ടറി), ബഷീർ ടി.പി. (പ്രസിഡൻ്റ്), തറുവൈ ഹാജി (ട്രഷർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.