അവഹേളനവുമായി തലശ്ശേരി ബിഷപ്പ് പാംപ്ലാനി; രക്തസാക്ഷികൾ കണ്ടവനോട് കലഹിച്ച് മരിച്ചവർ
പ്രസംഗം.ചിലർ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നി വീണ് മരിച്ചവർ

തലശ്ശേരി: രക്ത സാക്ഷികളെ അധിക്ഷേപിച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റ് മരിച്ചവർ എന്നാണ് പാംപ്ലാനി വിവാദ പരാമർശം നടത്തിയിരിക്കുന്നത്. കെസിവൈഎം യുവജന ദിനാഘോഷത്തിലായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രസംഗം.ചിലർ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നി വീണ് മരിച്ചവർ എന്നും പാംപ്ലാനി രക്തസാക്ഷികളെ അവഹേളിച്ചു കൊണ്ട് പറഞ്ഞു.
രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല, അപ്പോസ്‌തോലന്മാര്‍. അവര്‍ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വരാണെ’ന്ന് പറഞ്ഞു കൊണ്ടാണ് ആർച്ച് ബിഷപ് രക്തസാക്ഷികൾ ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്. യുവജനങ്ങൾക്ക് പഠിക്കാനും ജോലി കണ്ടെത്താനും സാഹചര്യമൊരുക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും പാംപ്ലാനി പറഞ്ഞു.
ഒരു വൈദീകന് ചേരാത്ത രീതിയിലുള്ള അധിക്ഷേപ പരാമർശങ്ങളാണ് പ്ലാംപാനി നടത്തിയത് എന്ന വ്യാപക വിമര്ശനങ്ങളാണ് ബിഷപ്പിനെതിരെ ഉയരുന്നത് . റബർ വില 300 രൂപയായി വർദ്ധിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന് തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി മുമ്പ് പറഞ്ഞത് വൻ വിവാദമായിരുന്നു. രാഷ്ട്രീയ രക്ത സാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ളാനിയുടെ പരാമര്‍ശത്തിനെതിരെ നിരവധി നേതാക്കൾ രംഗത്തെത്തി. ഉന്നത സ്ഥാനത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്.അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ല.ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.