headerlogo
politics

കർണാടക ഫലം; മതേതര ഭാരതത്തിനു പ്രതീക്ഷയേകുന്നു - ടി.ടി. ഇസ്മായിൽ

തുറയൂർ പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച സി.എച്ച്. സെന്റർ ടി.ടി. ഇസ്മായിൽ ഏറ്റുവാങ്ങി

 കർണാടക ഫലം; മതേതര ഭാരതത്തിനു പ്രതീക്ഷയേകുന്നു - ടി.ടി. ഇസ്മായിൽ
avatar image

NDR News

20 May 2023 07:09 PM

തുറയൂർ: കർണാടക തെരെഞ്ഞെടുപ്പ് ഫലം മതേതര ജനാധിപത്യത്തിന് പ്രതീക്ഷയേകുന്നതും ഫാസിസ്റ്റ് ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതിന്റെ തുടക്കവുമാണെന്നു മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടിടി ഇസ്മായിൽ പറഞ്ഞു. തുറയൂർ പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച സി.എച്ച്. സെന്റർ ഫണ്ട് സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

        ഫാസിസത്തിന്റെ അപകടങ്ങൾ ബോധ്യപ്പെടുത്താൻ ബൂത്ത് തലത്തിൽ തന്നെ ബോധവത്കരണം ആരംഭിക്കണം മതേതര ജനാധിപത്യം തിരിച്ചു വരുന്നത് വരെ ബൂത്ത് മുതൽ ദേശീയ തലം വരെ ശക്തമായി പ്രവർത്തിക്കാൻ മുസ്‌ലിം ലീഗ് പ്രവർത്തകർ കർമ്മ രംഗത്തിറങ്ങണമെന്നും ഇസ്മായിൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.   

        പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡലം സി.എച്ച്. സെന്റർ കോഓർഡിനേറ്റർ അബ്ദുറഹ്മാൻ പുതുക്കുടി, ബപ്പൻകുട്ടി നടുവണ്ണൂർ, മുനീർ കുളങ്ങര, മൂസ മരിതേരി, അമീർ തോലേരി, നാസർ ഇരിങ്ങത്, സി.കെ. അസീസ്, ഒ.എം. റസാഖ്, സിഎ നൗഷാദ്, കട്ടിലെരി പോക്കെർ ഹാജി, പാട്ടക്കുറ്റി മൊയ്‌ദീൻ, പടന്നയിൽ മുഹമ്മദലി എന്നിവർ സംസാരിച്ചു. പുതുതായി മുസ്ലിം ലീഗിൽ ചേർന്ന റഫീഖ് ഇരിങ്ങത്തിനെ ചടങ്ങിൽ ആദരിച്ചു. സി.കെ. അസീസ് സ്വാഗതവും ഒഎം റസാക് നന്ദിയും പറഞ്ഞു.

NDR News
20 May 2023 07:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents