കർണ്ണാടക തിരഞ്ഞെടുപ്പ് വിജയം; നടുവണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി
മണ്ഡലം കോൺഗ്രസ് - യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്

നടുവണ്ണൂർ: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് നടുവണ്ണൂരിൽ മണ്ഡലം കോൺഗ്രസ് - യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും ഡി ജെ മ്യൂസിക് പരിപാടിയും നടത്തി.
പ്രസിഡൻ്റ് എ.പി. ഷാജി, കെ. രാജീവൻ, അഷറഫ് മങ്ങര, ഷബീർ നെടുങ്കണ്ടി, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് എസ്.ആർ. അനൂപ്, കെ.പി. സത്യൻ, ഫായിസ് കെ.പി., ബഷീർ കെ.എം., ഷഹർബാനു സാദത്ത്, നുസ്രത്ത് ബഷീർ, എൻ.വി. നഫീസ, അച്ചു വിജീഷ്, ഷാമിൽ തുടങ്ങിയവർ നേതൃത്വം നൽകി.