തുറയൂരിൽ വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി
വനിതാ ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് സംഗമം ഉദ്ഘാടനം ചെയ്തു
![തുറയൂരിൽ വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി തുറയൂരിൽ വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി](imglocation/upload/images/2023/May/2023-05-12/1683893355.webp)
തുറയൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിനെ അതിദാരുണമായ രീതിയിൽ കുത്തിക്കൊന്ന നടപടിയിൽ പ്രതിഷേധിച്ചും, ആരോഗ്യ മന്ത്രി വീണാ ജോർജ് പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വനിതാ ലീഗ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി അങ്ങാടിയിൽ പ്രതിഷേധ സംഗമം നടത്തി.
വനിതാ ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ഷരീഫ മണലും പുറത്ത് അധ്യക്ഷത വഹിച്ചു. എം.എം. ആയിഷ, ഹാജറ പാട്ടത്തിൽ, സുബൈദ പിലാക്കാട്ട്, ടി.ടി. ആയിഷ എന്നിവർ സംസാരിച്ചു.