headerlogo
politics

കർണാടക കോൺഗ്രസ് നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

കർണാടകത്തിൽ ജെഡിഎസിന്റെ നിലപാടുകൾ നിർണായകമാവുമെന്നും ചില എക്സിറ്റ് പോളുകൾ സൂചന നൽകുന്നു

 കർണാടക കോൺഗ്രസ് നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
avatar image

NDR News

10 May 2023 10:52 PM

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കെ പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചു.കർണാടക ഇത്തവണ കോൺഗ്രസ് ഭരിക്കുമെന്നാണ് ഭൂരിഭാഗം എക്സ്പോളുകളും പ്രവചിക്കുന്നത്. ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ, എബിപി- സി വോട്ടര്‍, ഇന്ത്യ ടിവി- സിഎന്‍എക്‌സ്, റിപ്പബ്ലിക് ടിവി- പി മാര്‍ക്, ടൈംസ് നൗ- ഇടിജി, സി ന്യൂസ്- മെട്രിക്‌സ് എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. എന്നാൽസുവര്‍ണ ന്യൂസ്, ന്യൂസ് നേഷന്‍ എക്‌സിറ്റ് പോളുകള്‍ ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 

            കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാകുമെന്ന സൂചനയും ചില എക്‌സിറ്റ് പോള്‍ ഫലങ്ങൾ നൽകുന്നുണ്ട്. 122 മുതല്‍ 140 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്നാണ് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം. ബിജെപിക്ക് 62 മുതല്‍ 80 സീറ്റുകളാണ് ലഭിക്കുകയെന്നും പ്രവചനമുണ്ട്. ജെഡിഎസിന് 20 മുതല്‍ 25 സീറ്റുകള്‍ വരെ ലഭിക്കും. മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകള്‍ വരെയേ ലഭിക്കൂ എന്നും ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ പറയുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുമെന്ന് എബിപി-സി വോട്ടര്‍ എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസ് 81 മുതല്‍ 101 സീറ്റ് വരെ നേടുമെന്നാണ് എബിപി-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ പറയുന്നത്. ബിജെപി 66 മുതല്‍ 86 സീറ്റ് നേടിയേക്കും. ജെഡിഎസ് 20 മുതല്‍ 27 സീറ്റ് വരെ നേടുമെന്നും എബിപി-സി വോട്ടര്‍ എക്‌സിറ്റ് പോളില്‍ പറയുന്നു. 

         ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ കര്‍ണാടകത്തില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ന്യൂസ് നേഷന്‍- സിജിഎസ് എക്സിറ്റ് പോള്‍. 114 സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 86 സീറ്റുകള്‍ ലഭിക്കുമെന്നും ജെഡിഎസിന് 21 സീറ്റുകളും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകളുമാണ് ന്യൂസ് നേഷന്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നതാണ് റിപ്പബ്ലിക് ടിവി-മാര്‍ക് സര്‍വേ ഫലം. കോണ്‍ഗ്രസ് 94 മുതല്‍ 108 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം ബിജെപിക്ക് 85 മുതല്‍ 100 സീറ്റ് വരെയാണ് റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ജെഡിഎസ് 24 മുതല്‍ 32 സീറ്റുകള്‍ വരെ നേടുമെന്നും മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ ആറ് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും പ്രവചനമുണ്ട്.

 

 

NDR News
10 May 2023 10:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents