എ.ഐ. ക്യാമറ അഴിമതി ഗതാഗത വകുപ്പ് മന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം; സി.പി എ. അസീസ്
ചക്കിട്ടപാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ചക്കിട്ടപാറ: എ.ഐ. ക്യാമറ ഇടപാടുമായി ബന്ധപ്പട്ട വിജിലൻസ് അന്വേഷണ പരിധിയിൽ ഗതാഗത വകുപ്പ്മന്ത്രിയുടെ പങ്കും, സ്വത്ത് വിവരവും ഉൾപ്പെടുത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയ കേസിൽ പ്രതികൂടിയായ ഗതാഗത മന്ത്രി കേരളത്തിന് അപമാനമാണ്. കെട്ടിട പെർമിറ്റ്, അപേക്ഷാ ഫീസ്, കെട്ടിട നികുതി സർക്കാർ കൊള്ള ഇവയിൽ പ്രതിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. എം. ആലിക്കോയ, പി.എം. അഷ്‌റഫ്, എം.കെ. നൗഷാദ്, വി.കെ. അസ്സൻകുട്ടി, എം. അബ്‌ദുറഹ്‌മാൻ, പി.കെ. യുസഫ് എന്നിവർ പ്രസംഗിച്ചു.