ബാലസംഘം പേരാമ്പ്ര ഏരിയ വേനൽ തുമ്പി കാലാജാഥ സംഘടിപ്പിച്ചു
ജില്ലാ കോഡിനേറ്റർ ശ്രീദേവ് പറമ്പിൽ ഉദ്ഘാടനം ചെയ്തു
പേരാമ്പ: ബാലസംഘം പേരാമ്പ്ര ഏരിയ വേനൽ തുമ്പി കാലാജാഥ ചക്കിട്ടപാറ മേഖലയിലെ മുക്കള്ളിൽ ജില്ലാ കോഡിനേറ്റർ ശ്രീദേവ് പറമ്പിൽ ഉദ്ഘാടനം ചെയ്തു. അനാമിക എ.എസ്. അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു, കെ. രാജീവൻ, കെ. രാമകൃഷ്ണൻ, കെ.കെ. നിധിഷ്, ഏ.ജി. ഭാസ്ക്കരൻ, പരീശീലകൻ സുമേഷ്, മാലിനി ടി. ദേവ് അമ്പാളി, ടി.കെ. സബിൻ, സാഞ്ചൽ എസ്.ജെ., ദേവിക പാലയാട്ട്, റീഥിക റിയ, മർഫീദ, എസ്. രാജീവ് തുടങ്ങിയവർ സംസാരിച്ചു. കെ. ഹനീഫ സ്വഗതവും ഐ.സുരേഷ് നന്ദിയും പറഞ്ഞു.