സീതി സാഹിബ് കാലത്തിനു മുമ്പേ സഞ്ചരിച്ച വിദ്യാഭ്യാസ ചിന്തകൻ; മിസ്ഹബ് കീഴരിയൂർ
അഡ്വ. കെ.എം. സീതി ഹാജി അനുസ്മരണം മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കാലത്തിനു മുമ്പേ സഞ്ചരിച്ച വിദ്യാഭ്യാസ ചിന്തകനും വിദ്യാർഥി കാലഘട്ടത്തിൽ തന്നെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സജീവമാവുകയും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ പ്രവർത്തന വീഥിയിൽ എന്നും കരുത്തായി നിലകൊള്ളുകയും ചെയ്ത നേതാവായിരുന്നു സീതി സാഹിബെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ ഓർമിക്കുക എന്നത് ചരിത്രത്തോടുള്ള നീതി പുലർത്തലാണെന്നും കലുഷിതമായ വർത്തമാന കാലത്ത് ഇത്തരം മഹാന്മാരുടെ ഓർമകൾ പുതുക്കുന്നതിന് പ്രാധാന്യമേറിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഡ്വ. കെ.എം. സീതി ഹാജി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൻവർഷാ നൊച്ചാട് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷനായി. ടി.കെ. നഹാസ് സ്വാഗതം പറഞ്ഞു. ടി. കുഞ്ഞമ്മദ്, വി.പി.കെ. റഷീദ്, എം.കെ. ഫസലുറഹ്മാൻ, സലിം മിലാസ്, സത്താർ കീഴരിയൂർ, ഷംസുദ്ദീൻ വടക്കയിൽ, കെ.കെ. റഫീഖ്, ജറീഷ് കൂത്താളി, കെ.സി. മുഹമ്മദ്, എം പി. സജ്ജാദ്, ഹംസ മാവിലാട്ട് എന്നിവർ സംസാരിച്ചു.