കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനവും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനവും, ഇഫ്താർ സംഗമവും, അനുമോദന സദസ്സും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന 17 അംഗങ്ങൾക്ക് അദ്ദേഹം ഉപഹാര സമർപ്പണം നടത്തി.
ജില്ലാ – സംസ്ഥാന തലങ്ങളിൽ സംഘടിപ്പിക്കപ്പെട്ട അധ്യാപക സർഗ്ഗോത്സവത്തിലും, കായികോത്സവത്തിലും വിജയികളായവർക്ക് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉപഹാര സമർപ്പണം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. ഹാരിസ് ഇഫ്താർ സന്ദേശം കൈമാറി.
ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, ടി.സി. സുജയ, ടി. സതീഷ്ബാബു, ആർ.പി. ഷോഭിദ്, കെ.വി. രജീഷ് കുമാർ, കെ.ഹരീഷ് എന്നിവർ പ്രസംഗിച്ചു.