കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം
എൽ.ഡി.എഫ്. അംഗം മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തു
കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. അംഗം മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
നേരത്തെ യു.ഡി.എഫിന്റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. മുന്നണി ധാരണപ്രകാരം അദ്ദേഹം രാജിവച്ചതിനെ തുടർന്ന് അരിയിൽ അലവിയെ (മുസ്ലിം ലീഗ്) പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി യു.ഡി.എഫ്. നേതൃയോഗം പ്രഖ്യാപിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിൽ ആകെ 19 അംഗങ്ങളാണുള്ളത്. ഇതിൽ 10 പേർ യു.ഡി.എഫ്. അംഗങ്ങളും 9 പേർ എൽ.ഡി.എഫ്. അംഗങ്ങളുമാണ്.