കൂട്ടാലിടയിൽ യു.ഡി.എഫ്. പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കെ.പി.സി.സി. നിർവ്വാഹക സമിതിയംഗം കെ.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു
കൂട്ടാലിട: കേന്ദ്ര - കേരള സർക്കാരുകളുടെ ജന വിരുദ്ധ ബജറ്റുകൾക്കെതിരെ കോട്ടൂർ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയുടെ നേത്യത്വത്തിൽ കൂട്ടാലിടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി. നിർവ്വാഹക സമിതിയംഗം കെ.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. അബുബക്കർ, ടി.എ. റസാക്ക്, ചന്ദ്രൻ പൂക്കിണാറമ്പത്ത്, ഹസ്സൻകോയ, മുരളീധരൻ നമ്പൂതിരി, ടി.കെ. ചന്ദ്രൻ, സി. എച്ച്. സുരേന്ദ്രൻ, ചേലേരി മമ്മുക്കുട്ടി, പി.സി. സുരേഷ് എന്നിവർ സംസാരിച്ചു.