ഗാന്ധിസ്മൃതികൾ ഉയർത്തിപ്പിടിക്കൽ ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം
മുസ്ലിം യൂത്ത് ലീഗ് അരിക്കുളത്ത് ഗാന്ധിസ്ക്വയർ സംഘടിപ്പിച്ചു

അരിക്കുളം:ഗാന്ധിയൻ ദർശനങ്ങൾ നിരന്തരം കൊലചെയ്യപ്പെടുകയും ചരിത്രം വക്രീകരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഗാന്ധിസ്മൃതികൾ ഉയർത്തിപ്പിടിക്കുന്നത് ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണെന്നും അത് തുടർന്ന് കൊണ്ടേയിരിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് മുസ്ലിം യൂത്ത്‌ലീഗ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ അരിക്കുളത്ത് ഗാന്ധി സ്ക്വയർ സംഘടിപ്പിച്ചു. ഗാന്ധി ഘാതകർ രാജ്യം ഭരിക്കുന്ന കാലത്ത് ഗാന്ധി ദർശനങ്ങൾ പോലും ഇല്ലാതാക്കാനാണ് ശ്രമമെന്നും അത് നേരിടേണ്ടത് ചരിത്രം പറഞ്ഞു കൊണ്ടാണെന്നും യൂത്ത്‌ലീഗ് ആഹ്വാനം ചെയ്തു.
പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇകെ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നിയോജകമണ്ഡലം എംഎസ്എഫ് പ്രസിഡന്റ് റാഷിദ് സബാൻ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഹൈൽ അരിക്കുളം അധ്യക്ഷനായി. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി ബഷീർ വടക്കയിൽ,ട്രഷറർ കെഎം മുഹമ്മദ്, സെക്രെറ്ററിമാരായ പൊയിലിങ്ങൽ അമ്മദ്,എൻകെ അഷ്റഫ്, പിപികെ അബ്ദുല്ല, യൂത്തലീഗ് നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി ശംസുദ്ധീൻ പിവി,പഞ്ചായത്ത് യൂത്ത്‌ലീഗ് ഭാരവാഹികളായ സാദിഖ് വിപി,ശുഹൈബ് പിസിസുൾഫിക്കർ അലി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റാസിൽ തറമൽ സ്വാഗതവും സ്വാലിഹ് അരിക്കുളം നന്ദിയും പറഞ്ഞു.