headerlogo
politics

കേരളം ഗുണ്ടാ - ലഹരിമാഫിയകളുടെ കൈയ്യിൽ; കെ. മുരളീധരൻ എം.പി.

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു

 കേരളം ഗുണ്ടാ - ലഹരിമാഫിയകളുടെ കൈയ്യിൽ; കെ. മുരളീധരൻ എം.പി.
avatar image

NDR News

22 Jan 2023 06:42 PM

അരിക്കുളം: സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാൺ ഗുണ്ടാ - ലഹരിമാഫിയകളുടെ കൈകളിലാണെന്ന് കെ. മുരളീധരൻ എം.പി. പറഞ്ഞു. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് - ഇന്ദിരാ ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

        കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യഷാപ്പ് തുടങ്ങാൻ അനുമതി നൽകിയിട്ട് മുഖ്യമന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിലെ വൈരുധ്യം ജനം തിരിച്ചറിയണം. കേരളമിപ്പോൾ ഗുണ്ടകളുടെ കത്തിമുനയിലാണ്. നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സേനയിലും ഗുണ്ടകൾ കടന്നു കൂടിയിരിക്കുന്നു. പോലീസും സി.പി.എം. ഗുണ്ടകളും നാടിനെ അരാജകത്വത്തിലേയ്ക്ക് തള്ളിവിടുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് കമ്മിറ്റി ഓഫീസുകൾ ജന സേവന കേന്ദ്രങ്ങളായി മാറണമെന്നും കെ. മുരളീധരൻ പറഞ്ഞു. 

        ദേശീയ നേതാക്കളുടെ ഫോട്ടോ അനാഛാദനകർമം ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ നിർവ്വഹിച്ചു. എ.ഐ.സി.സി. മെമ്പർ ഹരിപ്രിയ ഉപഹാരസമർപ്പണം നടത്തി. യൂത്ത് കോൺഗ്രസ് ഭാരവാഹികളായി നിയോഗിക്കപ്പെട്ട അനസ് കാരയാട്, ആദർശ് അരിക്കുളം, ഷാജഹാൻ കാരയാട് എന്നിവർക്കുള്ള അനുമോദനവും നടന്നു. 

        മണ്ഡലം പ്രസിഡൻ്റ് സി. രാമദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സി.സി. മെമ്പർ സത്യൻ കടിയങ്ങാട്, ഡി.സി.സി. സെക്രട്ടറി ഇ. അശോകൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി. വേണുഗോപാലൻ, സി.യു.സി. ബ്ലോക്ക് ചെയർമാൻ കെ.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ നീലാംബരി സ്വാഗതവും കെ.കെ. സുധർമ്മൻ നന്ദിയും പറഞ്ഞു.

NDR News
22 Jan 2023 06:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents