സി.പി.ഐ.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
പി. ടി. അഹമ്മദ് മാസ്റ്റർ - ഉണ്ണര സ്മാരക ഹാൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി. പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പയ്യോളി: സി.പി.ഐ.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസായ എകെജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷികളായ പി. ടി. അഹമ്മദ് മാസ്റ്റർ - ഉണ്ണര സ്മാരക ഹാൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി. പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ കൊയിലാണ്ടി പയ്യോളി ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ. എം. കോമത്തിന്റെ പേരിലുള്ള ലൈബ്രറിയുടെ ഉദ്ഘാടനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
ഏരിയ കമ്മിറ്റി അംഗവും മുതിർന്ന നേതാവും സ്വാഗതസംഘം ചെയർമാനുമായ ടി. ചന്തു അധ്യക്ഷനായി. ജില്ല സെക്രട്ടറി പി. മോഹനൻ പതാക ഉയർത്തി. ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി എം. പി. ഷിബു മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഗോഖലെ യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി പ്രണവ് വരച്ച മുഖ്യമന്ത്രിയുടെ ഛായചിത്രം പ്രണവിൽ നിന്നും മുഖ്യമന്ത്രി ഏറ്റുവാങ്ങി. കെട്ടിടം നിർമ്മിച്ച സാജ കൺസ്ട്രക്ഷൻ കമ്പനി കരാറുകാർക്കും, ആർക്കിടെക്ക് സോനാ സുരേഷിനും മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി ആദരിച്ചു.
മന്ത്രി പി. എ. മുഹമ്മദ് റിയാസ്, ടി. പി. രാമകൃഷ്ണൻ എം.എൽ.എ, ജില്ലസെക്രട്ടറിയേറ്റ് അംഗം കെ കെ മുഹമ്മദ്, കാനത്തിൽ ജമീല എം.എൽ.എ, പി. വിശ്വൻ, കെ. ദാസൻ, കെ. പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം. പി. ഷിബു സ്വാഗതം പറഞ്ഞു. തുടർന്ന് ഗസൽ ഗായകൻ അലോഷ്യ അവതരിപ്പിച്ച ഗാനവിരുന്നും അരങ്ങേറി.