നടുവണ്ണൂരിൽ ലഹരിക്കെതിരെ ഡിവൈഎഫ്ഐയുടെ ഗോൾ ചലഞ്ച്
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ പുതിയോട്ടും കണ്ടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: "ലഹരിക്കെതിരായ് രണ്ട് കോടി ഗോൾ" എന്ന പേരിൽ സംസ്ഥാന സർക്കാറിൻ്റെ ഗോൾ ചലഞ്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'ലഹരി ആവാം കളിയിടങ്ങളോട് 'എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ നടുവണ്ണൂർ മേഖല കമ്മിറ്റി നേതൃത്വത്തിൽ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ പുതിയോട്ടും കണ്ടി ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ. അതിത്ത്, സി.പി.ഐ.എം ഏരിയ കമ്മറ്റിയംഗം എൻ. ആലി, ഏഴാം വാർഡ് മെമ്പർ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായി. നടുവണ്ണൂർ മേഖല പ്രസിഡൻ്റ് ഷിഗിൽ ലാൽ, സബിലേഷ്, അജിൻചന്ദ്രൻ, ലിജിതേച്ചേരി, വിഷ്ണു എന്നിവർ നേതൃത്വം നൽകി.