headerlogo
politics

നക്ഷത്ര സംഗമം; കോളജ് യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് കമ്മിറ്റി സ്വീകരണം നൽകി

കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി ഉപാദ്ധ്യക്ഷൻ സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു

 നക്ഷത്ര സംഗമം; കോളജ് യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് കമ്മിറ്റി സ്വീകരണം നൽകി
avatar image

NDR News

21 Nov 2022 01:27 PM

താമരശ്ശേരി: ഈ വർഷത്തെ കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ കോളേജുകളിൽ നിന്ന് വിജയിച്ച യൂണിയൻ ഭാരവാഹികൾക്കും മത്സരിച്ച മുഴുവൻ സാരഥികൾക്കും എം.എസ്.എഫ് കമ്മിറ്റി സ്വീകരണം നൽകി.

        കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി ഉപാദ്ധ്യക്ഷൻ സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനവും പ്രതിനിധികൾക്കുള്ള ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻ്റ് തസ്‌ലീം തച്ചംപൊയിൽ അധ്യക്ഷത വഹിച്ചു.

        ഹാഫിസ് റഹ്മാൻ മുഖ്യാഥിതിയായ ചടങ്ങിൽ സമദ് കോരങ്ങാട്, റാഷിദ് സബാൻ, ഫാസിൽ കാത്തിരത്തിങ്ങൽ, അഭിനന്ദ് തുടങ്ങിയർ പങ്കെടുത്തു. മിൻഹാജ് പരപ്പൻ പൊയിൽ സ്വാഗതവും ജവാദ് കോരങ്ങാട് നന്ദിയും പറഞ്ഞു.

NDR News
21 Nov 2022 01:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents