കെ.പി.എസ്.ടി.എ. 'കരുതലിന്റെ ഗുരു സ്പർശം'; ലഹരി വിരുദ്ധ ക്യാമ്പെയ്ൻ നടത്തി
പ്രശസ്ത ചിത്രകാരനും, പക്ഷിനിരീക്ഷകനുമായ സത്യൻ മേപ്പയ്യൂർ ഉദ്ഘാടനം നിർവഹിച്ചു

മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിലെ സബ്ജില്ലാ കലോത്സവ നഗരിയിൽ'കരുതലിന്റെ ഗുരു സ്പർശം' ലഹരി വിരുദ്ധ ചിത്രരചന ക്യാമ്പെയ്ൻ സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും, പക്ഷിനിരീക്ഷകനുമായ സത്യൻ മേപ്പയ്യൂർ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. പി. വേണുഗോപാൽ, ടി. സി. സുജയ, ടി. സതീഷ് ബാബു, ആർ. പി. ഷോഭിദ്, ടി. കെ. രജിത്ത്, പൂക്കോട്ട് ബാബുരാജ്, കെ. പി. രാമചന്ദ്രൻ, ഷബീർ ജന്നത്ത്, രഷിത്ത്ലാൽ എന്നിവർ പ്രസംഗിച്ചു.