headerlogo
politics

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം യുഡിഎഫ് 16,എൽഡിഎഫ് 11 ബിജെപി 2

എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു

 തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ  യുഡിഎഫിന് മുന്നേറ്റം യുഡിഎഫ് 16,എൽഡിഎഫ് 11 ബിജെപി 2
avatar image

NDR News

10 Nov 2022 12:12 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. 29 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 16 യുഡിഎഫ് സ്ഥാനാർഥികൾ ജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നു. ഇതിൽ ഒരു സീറ്റിൽ യുഡിഎഫ് സ്വതന്ത്രനാണ് വിജയിച്ചത്.11 വാർഡുകളിൽ എൽഡിഎഫ് മുന്നേറുന്നു

      കോഴിക്കോട്:ഉപതിരഞ്ഞെടുപ്പ് നടന്ന കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ യുഡിഎഫ്. സ്ഥാനാർഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. 17 വർഷത്തിനു ശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാർഡ് അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു.

മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിൽ എൽഡിഎഫിലെ (സിപിഎം) എം.എം.രവീന്ദ്രൻ 158 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം.എം.രവിക്ക് 2420 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി ശശി പാറോളി (2262), എൻഡിഎ സ്വതന്ത്രൻ കാമരാജ് കോൺഗ്രസിലെ സന്തോഷ് കാളിയത്ത് (164).

ആലപ്പുഴകാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ ബിജെപി ജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടർച്ചയായി യോഗങ്ങൾക്കു ഹാജരാകാത്തതിനാൽ അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില: ബിജെപി 286, കോൺഗ്രസ് 209.മുതുകുളം നാലാം വാർഡിൽ യുഡിഎഫ് ജയിച്ചു. ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് നാടകീയ വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് വല്യാനൂർ 40 വോട്ടുകൾക്കാണ് സിപിഎം സ്വതന്ത്ര സ്ഥാനാർഥി ആശ വി.നായരെ പരാജയപ്പെടുത്തിയത്. ആശ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നതോടെ പഞ്ചായത്തംഗത്വം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കഴിഞ്ഞ തവണ ആശയോടു മത്സരിച്ചു പരാജയപ്പെട്ട ജോസ് വല്യാനൂരാണ് ഇത്തവണ ജയിച്ചത്. വോട്ട് നില കോൺഗ്രസ് - 260, സിപിഎം - 220, ബിജെപി 116 പാലമേൽ 11-ാം വാർഡിൽ യുഡിഎഫ് ജയിച്ചു.

      എഴുപുന്ന നാലാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. തിരഞ്ഞെടുപ്പ് നടന്ന 5 വാർഡുകളിൽ യുഡിഎഫിന് ഒരു സീറ്റും ഇല്ലായിരുന്നു. ഇപ്പോൾ 3 സീറ്റ് നേടി.പാണ്ടനാട്ട് ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് തോറ്റു.

       ഇടുക്കി ജില്ലയിൽകഞ്ഞിക്കുഴി പഞ്ചായത്ത്പൊന്നെടുത്താൻ വാർഡ് യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ഇളംദേശം ബ്ലോക്ക് വണ്ണപ്പുറം ഡിവിഷൻ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ശാന്തൻപാറ പഞ്ചായത്ത് തൊട്ടിക്കാനത്ത് എൽഡിഎഫ് സീറ്റ് നിലനിർത്തി.കരുണാപുരം പഞ്ചായത്ത് കുഴികണ്ടം വാർഡ് എൽഡിഎഫ് നിലനിർത്തി. എറണാകുളം ജില്ലയിൽ കീരംപാറ പഞ്ചായത്തിലെ ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫിനു പഞ്ചായത്ത് ഭരണം നഷ്ടമാകും. പൂതൃക്ക പഞ്ചായത്തിലും യുഡിഎഫ് ജയിച്ചു.പറവൂർ മുനിസിപ്പൽ വാർഡിൽ ബിജെപിയിൽനിന്നു എൽഡിഎഫ് സീറ്റ് പിടിച്ചു.വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥി മുന്നിൽ.

തൃശൂർ ജില്ലയിൽവടക്കാഞ്ചേരി നഗരസഭ മിണാലൂർ വാർഡിൽ യുഡിഎഫ് വിജയം. രണ്ടു തവണ സിപിഎം വിജയിച്ച വാർഡാണിത്. കോൺഗ്രസ് സ്ഥാനാർഥി ഉദയ ബാലനാണ് വിജയിച്ചത്. നഗരസഭ ഭരണത്തെ ബാധിക്കില്ല.

പാലക്കാട് ജില്ലയിൽ കുത്തനൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 381 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. യുഡിഎഫ് സ്ഥാനാർഥി ആർ.ശശിധരനാണു സിപിഎമ്മിനെ തോല്പിച്ചത്.അട്ടപ്പാടി പുതൂർ പഞ്ചായത്ത് കുളപ്പടിക വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐയിലെ വഞ്ചി കക്കി 32 വോട്ടിന് ജയിച്ചു

മലപ്പുറം: മലപ്പുറം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 31-ാം വാർഡായ കൈനോട് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സി.ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 362 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ കുത്തനെ കുറഞ്ഞു. കൗൺസിലർ മരിച്ചതിനെ ത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.പേരയം പഞ്ചായത്തിലെ പത്താം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിലനിർത്തി. ആകെ വോട്ട്: ലതാകുമാരി - (യുഡിഎഫ് 474), ജൂലിയറ്റ് നെൽസൺ (എൽഡിഎഫ് - 415), ജലജ കുമാരി (ബിജെപി - 34), ഗീതാകുമാരി (എഎപി-22) പൂതക്കുളം ഗ്രാമപഞ്ചായത്ത് കോട്ടുവനകോണം വാർഡ് ബിജെപി നിലനിർത്തി.

NDR News
10 Nov 2022 12:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.