യൂണിയൻ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എസ്എഫ്ഐക്ക് മുൻതൂക്കം
ഗവൺമെൻറ് ലോ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മാറ്റിവച്ചു
കോഴിക്കോട്:കാലിക്കറ്റ് സർവകലാശാല പരിധിയിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എസ്എഫ്ഐ മുന്നേറി. സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 58 കോളേജുകളിൽ 45 ൽ വിജയിച്ചതായി എസ്എഫ്ഐ അവകാശപ്പെട്ടു.നാല് കോളേജുകളിൽ തനിച്ച് ആധിപത്യം നേടിയതായി കെഎസ്‌യു അറിയിച്ചു ഹൈക്കോടതിയുടെ തുടർന്ന് കോഴിക്കോട് ഗവൺമെൻറ് ലോ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മാറ്റിവച്ചു.
കൊടുവള്ളി ഗവൺമെൻറ് കോളേജ് യൂണിയൻ യു ഡി എസ് എഫ് സഖ്യത്തിൽ നിന്ന് പിടിച്ചെടുത്തതായി എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. മടപ്പള്ളി ഗവൺമെൻറ് കോളേജ്, ആർട്സ് ആൻഡ് സയൻസ് കോളേജ് മീഞ്ചന്ത, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ് ,സികെജി ഗവൺമെൻറ് കോളേജ് പേരാമ്പ്ര, മെകേരി ഗവൺമെൻറ് കോളേജ്, നാദാപുരം ഗവൺമെൻറ് കോളേജ്, കോടഞ്ചേരി ഗവൺമെൻറ് കോളേജ് ബാലുശ്ശേരി ഗവൺമെൻറ് കോളേജ്, എസ്എൻഡിപി കോളേജ് കൊയിലാണ്ടി ഗവൺമെൻറ് കോളേജ്,എസ് എൻ കോളേജ് വടകര,എം ഡിറ്റ് ഉള്ളേരി,തുടങ്ങിയ കോളേജുകളിൽ എസ്എഫ്ഐ ആധിപത്യം നേടി.
കോഴിക്കോട് ദേവഗിരി കോളേജ്, ലിസ കോളേജ്,ഡോൺ ബോസ്കോ കോളേജ്, അൽഫോൺസ് കോളേജ്, എന്നിവിടങ്ങളിൽ തനിച്ചു വിജയിച്ചതായി കെ.എസ്.യു. അവകാശപ്പെട്ടു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ 28 വർഷത്തിനു ശേഷം കെഎസ്‌യു വിന്റെ സ്ഥാനാർത്ഥി വിജയിച്ചു. ഗോൾഡൻ ഹിറ്റ്സ് കോളേജ്, ഗവൺമെൻറ് കോളേജ് കുന്നുമംഗലം, കോളേജ് മേപ്പയൂർ, അൽഫോൻസാ കോളജ് തിരുവമ്പാടി, ദാരു നുളും കോളേജ് പേരാമ്പ്ര, സിൽവർ ഹിൽസ് കോളേജ് പേരാമ്പ്ര, ചെറുവറ്റ ഓർഫനേജ് കോളേജ്,മലബാർ കോളേജ് മൂടാടി, എന്നിവയിൽ യുഡിഎസ്എഫ് വിജയം നേടി. ഫറൂഖ് കോളേജ്, എം എ എം ഒ കോളേജ് മുക്കം, എംഇഎസ് കോളേജ് ചാത്തമംഗലം, കൊടുവള്ളി കെ എം കോളേജ്, എം ഇ ടി കോളേജ് നാദാപുരം, എംഇഎസ് വലിയ പള്ളി, ഇലാഹിയ കോളേജ് കൊയിലാണ്ടി എന്നിവിടങ്ങളിൽ എം എസ് എഫിനാണ് മുൻതൂക്കം.