പേരാമ്പ്രയിൽ കോടിയേരി ബാലകൃഷ്ണൻ മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു

പേരാമ്പ്ര: സി.പി.ഐ.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന കോടിയേരി ബാലകൃഷ്ണൻ മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാടനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ടി. പി. രാമകൃഷ്ണൻ നിർവഹിച്ചു.
പേരാമ്പ്രയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതുമണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള വിപ്ലവപ്രസ്ഥാനത്തിന് സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുയരുന്ന ഓഫീസ് സമുച്ചയം രാഷ്ട്രീയഭേദമന്യേ മുഴുവൻ ജനവിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ടി. പി. രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു.
സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മദ്, എ. കെ. ബാലൻ, എസ്. കെ. സജീഷ്, എ. കെ. പത്മനാഭൻ, എൻ. കെ. രാധ, എം. കെ. നളിനി, സ്വാഗതസംഘം കൺവീനർ ടി. കെ. ലോഹിതാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് സ്വാഗതവും ടി. കെ. ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.