കൈതക്കലിൽ സിപിഐഎം പാർട്ടി ഓഫീസ് കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ടി. പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു
പേരാമ്പ്ര: നൊച്ചാട്ടെ മുൻ ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന കെ. എം. കുഞ്ഞിക്കണ്ണൻ്റെ നാമധേയത്തിൽ കൈതക്കലിൽ നിർമ്മിക്കുന്ന സിപിഐഎം പാർട്ടി ഓഫീസ് കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ടി. പി. രാമകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു.
പി. എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. എസ്. കെ. സജീഷ്, വി. എം. മനോജ്, കെ. കെ. രാജൻ, കെ. കെ. ഹനീഫ എന്നിവർ സംസാരിച്ചു. പി. കെ. അജീഷ് സ്വാഗതവും മനോജ് പി. എം. നന്ദിയും പറഞ്ഞു.
ഓഫീസ് നിർമ്മാണ ധനശേഖരണാർത്ഥം നവംബർ 13 മുതൽ 16 വരെ കൈതക്കലിൽ പ്രൊഫഷനൽ നാടകോത്സവം അരങ്ങേറും. കെ. എം. അനുസ്മരണ ദിനമായ നവംബർ 18 ന് നടക്കുന്ന വമ്പിച്ച പൊതു സമ്മേളനത്തിൽ എം. എം. മണി എംഎൽഎയും മറ്റ് നേതാക്കളും പങ്കെടുക്കും.