ബെവ്കോ വെയർ ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ
ഐ എൻ ടി യു സി അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണി ധർണ്ണ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ലേബർ നിയമങ്ങൾ അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് ഐ എൻ ടി യു സി അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണി പ്രസ്താവിച്ചു. നടുവണ്ണൂർ മന്ദങ്കാവ് ബിവറേജ് കോർപറേഷൻ വെയർഹൗസിൽ പ്രദേശത്തെ മുഴുവൻ ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികൾക്കും തൊഴിൽ അവസരം നല്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നടത്തിയ സംയുക്ത തൊഴിലാളി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
മന്ദങ്കാവിൽ ആരംഭിക്കുന്ന ബെവ്കോ വെയർഹൗസിൽ അർഹരായ പ്രദേശവാസികളെയും തൊഴിലാളികളെയും ഒഴിവാക്കി സ്വജനപക്ഷപാതിത്വത്തിലൂടെ ഒരു വിഭാഗമാളുകളെ മാത്രം ജോലിക്ക് കയറ്റാനുള്ള തത്പര കക്ഷികളുടെ ശ്രമത്തിനെതിരേ പ്രക്ഷോഭം തുടരുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
കെ. ടി. കെ. റഷീദ് അധ്യക്ഷത വഹിച്ചു. കെ. രാജീവൻ, എ. കെ. ശ്രീജിത്ത് (എ ഐ ടി യു സി), എ. സി. വിനോദ് (ബി എം എസ്), സത്യൻ കുളിയാപൊയിൽ (ഐ എൻ ടി യു സി), ഷമീർ കണ്ണോട്ട് (എസ് ടി യു ), രാജൻ രോഷ്മ,വാർഡ് മെമ്പർ സി. കെ. സുജ, ചന്ദ്രൻ കരുവണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.
കെ. കെ. ഷാജി, സജി സി. കെ, ആബിദ് പി, ബബീഷ് യു. കെ, സന്ദീപ് ഇ. എം, റിനീഷ് കെ, അഷ്റഫ് ഇ, നുസ്റത്ത്, ഗിരീഷ് ഇടുവാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.