കരുവണ്ണൂരിൽ അരി തോട്ടിൽ ഒഴുക്കി; പ്രതിഷേധവുമായി കരുവണ്ണൂർ കോൺഗ്രസ് കമ്മിറ്റി
അന്നം മുട്ടിക്കുന്ന പ്രവൃത്തിക്ക് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിലെത്തിക്കണം

നടുവണ്ണൂർ: കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയിൽ കരുവണ്ണൂർ ചന്തോട്ടു താഴെ തോട്ടിൽ ചാക്ക് കണക്കിനു റേഷൻ അരി തള്ളിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കരുവണ്ണൂർ കോൺഗ്രസ് കമ്മിറ്റി.
പാവപ്പെട്ട ജനങ്ങൾ ഉപയോഗിക്കേണ്ട അന്നം മുട്ടിക്കുന്ന പ്രവൃത്തിക്കു നേതൃത്വം നൽകിയവരെയും ബന്ധപ്പെട്ട അധികാരികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗത്തിൽ ശങ്കരൻ പുതുക്കൂടി, എ. ഹരികൃഷ്ണൻ, എ. സി. ഉമ്മർ, കെ. പി. സിദ്ധിക്ക്, മുഹമ്മദ് തയ്യുള്ളതിൽ, രവീന്ദ്രൻ വരദ, സി. കെ. കരുണാകരൻ, സുരേഷ് സായുജ്, ടി. ദിവാകരൻ എന്നിവർ പങ്കെടുത്തു.