കൈതക്കലിൽ കെ. എം. കുഞ്ഞിക്കണ്ണൻ ദിനം സമുചിതമായി ആചരിക്കും
സംഘടക സമിതി രൂപീകരണ യോഗം മുൻ എം.എൽ എ എ. കെ. പത്‌മനാഭൻ ഉദ്ഘാടനം ചെയ്തു
നൊച്ചാട്: ഗ്രാമ പഞ്ചായത്തിലെ സി.പി.ഐ.എം കർഷ തൊഴിലാളി യൂണിയൻ കെട്ടിപടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ദീർഘകാലം സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി, ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ. എം. കുഞ്ഞിക്കണ്ണൻ ദിനം നവംബർ 18 ന് കൈതക്കലിൽ സമുചിതമായി ആചരിക്കുവാൻ തീരുമാനിച്ചു.
ഇതിനോടനുബന്ധിച്ച് 251 അംഗ സംഘാടക സമിതി രൂപികരിച്ചു. നവംബർ 13 മുതൽ 16 വരെ പ്രഫഷണൽ നാടകോത്സവം 18 ന് പ്രകടനം, റെഡ് വളണ്ടിയർ മാർച്ച്, പൊതുയോഗം, കലാപരിപാടികൾ എന്നിവ നടക്കും കൈതക്കലിൽ കെ.എം. സ്മാരക മന്ദിരം നവംബർ 18 ന് എം. എം. മണി ഉദ്ഘാടനം ചെയ്യും.
സംഘടക സമിതി രൂപീകരണ യോഗം മുൻ എം.എൽ എ എ. കെ. പത്‌മനാഭൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി. എം. മനോജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗം കെ. കെ. രാജൻ, കെ. കെ. ഹനീഫ, എടവന സുരേന്ദ്രൻ, പി. കെ. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ലോക്കൽ കമ്മറ്റി അംഗം കെ.കെ. മൂസ സ്വാഗതം പറഞ്ഞു. പി. കെ. അജീഷ് (കൺവീനർ), പി എം കുഞ്ഞിക്കണ്ണൻ (ചെയർമാൻ), ശോഭന വൈശാഖ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.