സാമൂഹ്യ തിന്മകൾക്കെതിരെ സമരമുഖം തീർക്കുക - എം.ജി.എം ജില്ലാ സംഗമം
എ.ഐ.സി.സി മെമ്പർ ഡോ: ഹരിപ്രിയ സംഗമം ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിയടക്കമുള്ള സാമൂഹ്യ വിപത്തുകൾ ഉന്മൂലനം ചെയ്യാൻ കുടുംബ സംവിധാനം ശക്തിപ്പെടണമെന്ന് എം.ജി.എം കോഴിക്കോട് നോർത്ത് ജില്ലാ സംഘടിപ്പിച്ച റിലീസ് വനിതാ സംഗമം അഭിപ്രായപ്പെട്ടു. എ.ഐ.സി.സി മെമ്പർ ഡോ: ഹരിപ്രിയ സംഗമം ഉദ്ഘാടനം ചെയ്തു.
എം.ജി.എം സംസ്ഥാന പ്രസിഡണ്ട് സൽമ അൻവാരിയ മുഖ്യ പ്രഭാഷണം നടത്തി. മേപ്പയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റാബിയ എsത്തിക്കണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റാഫി പേരാമ്പ്ര, അമീർ അൻസാരി, സോഫിയ കൊയിലാണ്ടി, ആരിഫ തിക്കോടി, ഫാത്തിമ ചാലിക്കര, കാസിം കൊയിലാണ്ടി, ജലീൽ കീഴൂർ, ഹുദ കോളിക്കൽ, ഷാനവാസ് പേരാമ്പ്ര, റുഖിയ പൂനൂർ, ആബിദ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.