കോടിയേരിയുടെ നിര്യാണത്തിൽ സിപിഐഎം എലത്തൂർ ലോക്കൽ കമ്മിറ്റി സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ടി. വി. നിർമലൻ ഫോട്ടോ അനാച്ഛാദനം ചെയ്തു

എലത്തൂർ: സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഐഎം എലത്തൂർ ലോക്കൽ കമ്മിറ്റി സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ടി. വി. നിർമലൻ അനുസ്മരണ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നടത്തി.
അനുശോചന പ്രമേയം വി. സബീഷ് അവതരിപ്പിച്ചു. ടി. പി. വിജയൻ (എൻ.സി.പി), ഹാഫിഖ് കൊട്ടേടത്ത് (കോൺഗ്രസ്), ജിതേന്ദ്രൻ (ബിജെപി), എസ് എം ഗഫൂർ (എൽജെഡി), പ്രദീപ് എം. കെ. (സിപിഐ), സലീം ഹാജി (ഐയുഎംഎൽ) എന്നിവർ സംസാരിച്ചു.
ഏരിയ കമ്മിറ്റി അംഗം എം. സത്യഭാമ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ഒ. കെ. ശ്രീലേഷ് സ്വാഗതം പറഞ്ഞു.