നടുവണ്ണൂരിൽ മണ്ഡലം ആറാം ബൂത്ത് സി.യു.സി വാർഷികം ആഘോഷിച്ചു
മണ്ഡലം പ്രസിഡണ്ട് ഏ. പി. ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: മണ്ഡലം ആറാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് യൂണിറ്റ് (സി.യു.സി) കമ്മിറ്റികൾ രൂപീകരിച്ചതിന്റെ ഒന്നാം വാർഷികാഘോഷം നടത്തി. മണ്ഡലം പ്രസിഡണ്ട് ഏ. പി. ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു.
2021 ഒക്ടോബർ 2 നാണ് കേരളത്തിൽ സി.യു.സി രൂപീകരണത്തിന് തുടക്കമിട്ടത്. നടുവണ്ണൂരിൽ ഒക്ടോബർ 3ന് പരേതനായ പി. ടി. തോമസ് എംഎൽഎയായിരുന്നു പ്രഖ്യാപനം നടത്തിയത്.
പി. ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. രാജീവൻ, കെ. പി. സത്യൻ, എൻ. വി. ശ്രീധരൻ, മജീദ് കോക്കര, എം. അപ്പു, പി. സി. ഷൈജു എന്നിവർ പ്രസംഗിച്ചു.