ഗാന്ധി ജയന്തിയും സി.യു.സി വാർഷികാഘോഷവും സംഘടിപ്പിച്ചു
ചടങ്ങിൽ മഹാത്മജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി

നടുവണ്ണൂർ: പതിനൊന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കാവിൽ എ.എം.എൽ.പി സ്കൂൾ മുതൽ ആനപിലാക്കൂൽ താഴെ വരെയുള്ള പാതയോരത്തെ കാട് വെട്ടിത്തെളിച്ചു. വൈകീട്ട് ബൂത്ത് കമ്മിറ്റിക്ക് കീഴിൽ രൂപീകരിക്കപ്പെട്ട കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ വാർഷികാഘോഷവും നടന്നു.
പരിപാടികൾക്ക് ബൂത്ത് പ്രസിഡണ്ട് വിനോദ് പാലയാട്ട്, കെ. പി. സത്യൻ, ഇ. അജിത് കുമാർ, ഷഹർബാനു സാദത്ത്, ബുഷറ അഷറഫ്, സൗമ്യ സുധാകരൻ, അനിത അജിത്, ലാലിത തുടങ്ങിയവർ നേതൃത്വം നൽകി. രാജീവ് ഗാന്ധി ട്രസ്റ്റ് പ്രവർത്തകരായ അലി ടി, രമേശൻ എന്നിവർ സന്നദ്ധ പ്രവർത്തനത്തിൽ പങ്കുചേർന്നു.