ഗാന്ധിജയന്തി ദിനത്തിൽ മേപ്പയൂരിൽ സേവാഭാരതി ശുചീകരണം നടത്തി
ശുചീകരണ പ്രവർത്തനം വി. സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: ദേശീയ സേവാഭാരതി മേപ്പയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊല്ലം റോഡിന്റെ ഇരുവശങ്ങളും മേപ്പയൂർ എൽ പി സ്കൂൾ പരിസരവും കാടുകൾ വെട്ടി ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം വി. സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സേവാഭാരതി മേപ്പയൂർ യൂണിറ്റ് പ്രസിഡന്റ് രാജീവൻ ആയടത്തിൽ, വൈസ് പ്രസിഡന്റ് ടി. കെ. ഗംഗാധരൻ, സെക്രട്ടറി സുരേഷ് മാതൃകൃപ, രതീഷ് അമൃതപുരി, ദീപു വാഴോത്ത്, ശിവൻ പാർത്ഥസാരഥി, വാർഡ് സമിതി കൺവീനർമാരായ രാജീവൻ നെയ്തല, സന്തോഷ് നിടുംപൊയിൽ, ഉഷ ചമ്പയിൽ, എ. സി. ലീല, ഷിബിത്ത്, രാജേന്ദ്രൻ നായർ, ട്രഷറർ രാജഗോപാലൻ അഭിരാമം എന്നിവർ നേതൃത്വം നൽകി.