മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ആചരിച്ചു
നടുവണ്ണൂർ അങ്ങാടിയിൽ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി

നടുവണ്ണൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി നടുവണ്ണൂർ ടൗണിൽ ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
പുഷ്പാർച്ചനയ്ക്ക് പ്രസിഡണ്ട് എ. പി. ഷാജി, കെ. രാജീവൻ, പാറക്കൽ സദാനന്ദൻ, ഷബീർ നിടുങ്ങണ്ടി, സത്യൻ കുളിയാപൊയിൽ, മക്കാട്ട് സജീവൻ, എം. കെ. ബാബു, സർഗോ ബാലൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.