മേപ്പയൂർ മഠത്തുംഭാഗത്ത് ഗാന്ധി ജയന്തി ആഘോഷിച്ചു
മുതിർന്ന കോൺഗ്രസ് പ്രവർത്തക ചോയിച്ചി അമ്മയെ ചടങ്ങിൽ ആദരിച്ചു

മേപ്പയ്യൂർ: അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഠത്തുംഭാഗത്ത് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡിലെ മുതിർന്ന പ്രവർത്തക നെരവത്ത് കോളണിയിലെ ദളിത് മുത്തശ്ശി ചോയിച്ചി അമ്മയെ വീട്ടിൽ ചെന്ന് ആദരിച്ചു.
മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ ഉപഹാരം നൽകി. മണ്ഡലം ഉപാധ്യക്ഷൻ ആന്തേരി ഗോപാലകൃഷ്ണൻ ഗാന്ധി ജയന്തി സന്ദേശം നൽകി.
വാർഡ് കോൺഗ്രസ് പ്രസിഡണ്ട് പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു. എം. കെ. കണാരൻ, കുന്നത്ത് ശ്രീധരൻ, പി. കെ. രാധാകൃഷ്ണൻ, നളിനി, പി. കെ. രവീന്ദ്രൻ, സി. എം. അശോകൻ എന്നിവർ പ്രസംഗിച്ചു.