സി.പി.എം സ്ത്രീ പീഢകരെ സംരക്ഷിക്കുന്ന പാർട്ടിയായി മാറി: സി.പി.എ. അസീസ്
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മാർച്ച്
പേരാമ്പ്ര: കേരളത്തിലുടനീളം സ്ത്രീപീഡകരായ സ്വന്തം നേതാക്കളെ സംരക്ഷിക്കുന്ന പാർട്ടിയായി സി.പി.എം അധ:പതിച്ചുവെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ഘടക കക്ഷിയായ സി.പി.ഐ.യുടെ ചെറുവണ്ണൂരിലെ വനിതാ നേതാവിനെ മാനഭംഗപ്പെടുത്തിയ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും നിലവിൽ വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനുമായ കെ. പി ബിജുവിനെ സംരംക്ഷിക്കുന്ന തിലൂടെ ഇത് വ്യക്തമാണ്.
പീഢകരുടെ ഒരു പോഷക ഘടകം തന്നെ സി.പി.എമ്മിന് രൂ പീകരിക്കേണ്ട അവസ്ഥ യാണുള്ളത്. കെ.പി ബിജു മെമ്പർ സ്ഥാനം രാജി വെയ്ക്കണ മെന്നാവശ്യപ്പെട്ട് ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. അബ്ദുൽ കരീംകോച്ചേരി അധ്യക്ഷത വഹിച്ചു.
ഒ.മമ്മു, പി.കെ.മൊയ്തീൻ, മുഹമ്മദലി കോറോത്ത്, കെ.പി. അഫ്സൽ എന്നിവർ പ്രസംഗിച്ചു. എം.വി.മുനീർ മാസ്റ്റർ സ്വാഗതവും, കെ.കെ.നൗഫൽ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ ആദില നിബ്റാസ്, കെ.മുഹമ്മദ്, ബക്കർ മൈന്തൂര്, കെ.കെ.മജീദ്, മൊയ്തു കക്കറ, ടി.പി. അബ്ദുറഹിമാൻ, എം.ടി.ഹസ്സൻ, എൻ.കെ.ജലീൽ, എ.കെ.യൂസുഫ് മൗലവി, കെ.കെ.അബ്ദുറഹിമാൻ, സി.യം. അബൂബക്കർ, മൊയ്തു കുനീമ്മൽ എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു.