നടുവണ്ണൂരിൽ ഭാരത് ജോഡോ യാത്ര വിളംബര ജാഥ നടത്തി
പ്രസിഡണ്ട് എ. പി. ഷാജി ജാഥ നയിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം കരുവണ്ണൂരിൽ നിന്ന് വിളംബര ജാഥ നടത്തി. കെ. രാജീവനിൽ നിന്ന് പതാക ഏറ്റുവാങ്ങി. പ്രസിഡണ്ട് എ. പി. ഷാജി ജാഥ നയിച്ചു.
യാത്രയ്ക്ക് എം. സത്യനാഥൻ, ഷബീർ നെടുങ്ങണ്ടി, നുസ്റത്ത്, ഷൈജ മുരളി, സജ്ന അക്സർ, സത്യൻ കെ പി, കെ എം ബഷീർ, സദാനന്ദൻ പാറക്കൽ സജീവൻ മക്കാട്ട്, എ. സി. ഉമ്മർ, ഫായിസ് കെ. പി. തുടങ്ങിയവർ നേതൃത്വം നൽകി.