കരുവണ്ണൂരിൽ കുന്നത്ത് അരിയൻ ഏഴാം ചരമ വാർഷികം ആചരിച്ചു
കെപിസിസി മെമ്പർ കെ. രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു

കരുവണ്ണൂർ: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും സഹകാരിയും, ദീർഘകാലം നടുവണ്ണൂർ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായിരുന്ന കുന്നത്ത് അരിയൻ ഏഴാം ചരമ വാർഷികം നടപ്പുതുശ്ശേരി വീട്ടുവളപ്പിൽ ആചരിച്ചു. കെപിസിസി മെമ്പർ കെ. രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോടോ യാത്ര രാഷ്ട്രത്തിൻ്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനും, ഛിദ്ര ശക്തികൾക്കെതിരായ ഒരു രണ്ടാം സ്വാതന്ത്ര്യ സമരവുമാണെന്ന് പരിപാടി ഉദ്ഘാടകൻ അഭിപ്രായപെട്ടു. മനോജ് അഴകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. പി. ഷാജി അനുസ്മരണ പ്രഭാഷണം നടത്തി.
ഷബീർ നെടുങ്ങണ്ടി, സദാനന്ദൻ പാറക്കൽ, സത്യൻ കുളിയാപൊയിൽ, എ. സി. ഉമ്മർ, കൃഷ്ണദാസ് ചീടത്തിൽ, ശങ്കരൻ പുതുക്കുടി, സിദ്ധിക്ക് കെ. പി. തുടങ്ങിയവർ പ്രസംഗിച്ചു.