ഭാരത് ജോഡോ യാത്ര: നടുവണ്ണൂരിൽ പ്രവർത്തനങ്ങൾ സജീവം
26 ന് മണ്ഡലം വിളംബര ജാഥ നടക്കും

നടുവണ്ണൂർ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ "ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം" എന്ന സന്ദേശമുയർത്തി കന്യാകുമാരി മുതൽ കാശ്മീർ വരെ നീളുന്ന പദയാത്രയുടെ പ്രചാരണ - സ്ക്വാഡ് പ്രവർത്തനങ്ങൾ നടുവണ്ണൂർ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകൾ കേന്ദ്രീകരിച്ചും നടക്കുന്നുണ്ടെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ. പി. ഷാജി, കെ. രാജീവൻ, കെ. സി. റഷീദ്, എം.സത്യനാഥൻ, സത്യൻ കുളിയെപ്പൊയിൽ ഷബീർ നെടുങ്ങണ്ടി തുടങ്ങിയവർ അറിയിച്ചു.
ബസ് സ്റ്റാൻഡിൽ കൂറ്റൻ പ്രചാരണ ബോർഡ് സ്ഥാപിക്കുകയും, മറ്റിടങ്ങളിൽ ബോർഡുകളും പോസ്റ്ററുകളും പതിക്കുകയും ചെയ്തു. 26 ന് മണ്ഡലം വിളംബര ജാഥ നടക്കും. സെപ്തംബർ 28 ന് കാലത്ത് മലപ്പുറം വണ്ടൂരിലാണ് നടുവണ്ണൂരിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി ഏർപ്പെടുത്തിയ വാഹനങ്ങളിൽ പ്രവർത്തകർ രാഹുലിൻ്റെ പദയാത്രയിൽ എത്തിച്ചേരുക.
സംസ്ഥാനത്ത് യാത്രയിലുടനീളം ലഭിച്ച വൻ ജനപിന്തുണയും, കക്ഷി രാഷ്ട്രീയത്തിനതീതമായി ലഭിച്ച സ്വീകാര്യതയും പ്രചാരണ പ്രവർത്തനങ്ങളിൽ ആവേശം നിറച്ചിട്ടുണ്ടെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.