മന്ദങ്കാവ് കേരഫെഡിലേക്ക് സംയുക്ത ട്രേഡ് യൂണിയൻ മാർച്ചും ധർണ്ണയും
ഐ.എൻ.ടി.യു.സി. നേതാവ് മനോജ് എടാണി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭി മുഖ്യത്തിൽ മന്ദങ്കാവ് കേരഫെഡിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മന്ദങ്കാവ് കേരഫെഡിലെ പിൻവാതിൽ നിയമനം അവസാനി പ്പിക്കുക, എംപ്ലോയിമെന്റ് മുഖേന എടുത്ത് പിരിച്ച് വിട്ട തൊഴിലാളികളെ വീണ്ടും ജോലിയിൽ പ്രവേശിപ്പി ക്കാതിരിക്കുക, പ്രാദേശിക തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ധർണ്ണ സംഘടിപ്പിച്ചത്. ഐ.എൻ.ടി.യു.സി. ദേശീയ നിർവ്വാഹക സമിതിയംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു.
എസ്.ടി.യു. മന്ദങ്കാവ് മേഖല സെക്രട്ടറി കെ. ടി.കെ. റഷീദ് അധ്യക്ഷനായി. ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എ.ടി.അബ്ദു മുഖ്യപ്രഭാഷണം നടത്തി.
കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം ഇബ്രാഹിം ഹാജി, കെ. രാജീവൻ , ടി.ഇബ്രാഹിംകുട്ടി മാസ്റ്റർ,എ.പി. ഷാജി,ബ്ലോക്ക് മെംബർ എം.കെ. ജലീൽ ,വാർഡ് മെംബർ പി.സുജ, അഷ്റഫ് പുതിയപ്പുറം, ബഷീർ കുന്നുമ്മൽ , ശിവദാസൻ കാവുന്തറ, എൻ. കാദർ, ജറീഷ് എലങ്കമൽ , ദിൽഷമക്കാട്ട്, ഷമീർ കണ്ണാട്ട് എന്നിവർ സംസാരിച്ചു. പി.എം. ബിജു, കെ.സാഫിർ , സജി മന്ദങ്കാവ്, പി.എൻ മുനീർ , ടി.എം. മജീദ്, ടി. ഇബ്രാഹിം, വി.കെ. റൗഫൽ, ടി.ആബിദ്, സാജിദ് തുരുത്തി മുക്ക് , ഇബ്രാഹിം എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.