കെ.പി.എസ്. ടി.എ ഗുരുവന്ദനവും അദ്ധ്യാപക ദിനാഘോഷവും നടത്തി
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എ. കെ. കരുണാകരൻ മാസ്റ്ററെ ആദരിച്ചു

പേരാമ്പ്ര: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനത്തിൽ കൂത്താളി ഹൈസ്ക്കൂൾ മുൻ പ്രധാനാദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ എ. കെ. കരുണാകരൻ മാസ്റ്ററെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ആദരിച്ചു.
കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. അരവിന്ദൻ പൊന്നാടയണിയിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ഇ. പ്രദീപ് കുമാർ ഓണക്കോടി സമ്മാനിച്ചു. ജില്ലാ സെക്രട്ടറി ടി. കെ. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ടി. ആബിദ്, സജീവൻ കുഞ്ഞോത്ത്, പി. രാമചന്ദ്രൻ, പി. സി. ബാബു, കെ. സുജയ, ജില്ലാ ഭാരവാഹികളായ ടി. ടി. ബിനു, ഇ. കെ. സുരേഷ്, കെ. സജീഷ്, പി. പി. രാജേഷ്, ചിത്ര രാജൻ, മനോജ് അഴകത്ത്, പി. എം. ബഷീർ, കെ. എൽ. റീന, എ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.