കെ.എം.എസ്.സി.എൽ അഴിമതിയുടെയും ഗുണ്ടകളുടെയും താവളമാവുന്നു: കെ. പ്രവീൺ കുമാർ
മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: കെ.എം.എസ്.സി.എൽ അഴിമതിയുടെയും ഗുണ്ടകളുടെയും താവളമാവുന്നുവെന്ന് കെ. പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കാൻ നേതൃത്വം നൽകിയ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹി അരുണിനെ കെ എം എസ് സി എല്ലിലെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കരുവണ്ണൂരിലെ കെ എം എസ് സി എല്ലിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിക്കുന്ന പൊലീസിൻ്റെ പക്ഷപാത നിലപാട് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം. കെ. ബാബു, നുസ്റത്ത് ബഷീർ, സിദ്ദീഖ്, അയമു, പി. വിനോദ്, സജ്ന അക്സർ, കരുണൻ, ധന്യ സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.
മണ്ഡലം പ്രസിഡണ്ട് എ. പി. ഷാജിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെ. രാജീവൻ, ഷബീർ നെടുങ്ങണ്ടി, സത്യൻ, കെ. പി. സത്യൻ, സദാനന്ദൻ പി, സജീവൻ എം, ഫായിസ് കൊട്ടപ്പുറം, എ. സി ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു.