തെരുവുനായ ശല്യത്തിന് ഉടനടി പരിഹാരം കാണണം - മഹിളാ കോൺഗ്രസ് കൺവെൻഷൻ
11-ാം ബൂത്ത് മഹിളാ കോൺഗ്രസ് കൺവൻഷൻ സംഘടിപ്പിച്ചു
നടുവണ്ണൂർ: നടുവണ്ണൂർ മണ്ഡലം 11-ാം ബൂത്ത് മഹിളാ കോൺഗ്രസ് കൺവൻഷൻ സംഘടിപ്പിച്ചു. പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണിയായി പെരുകി വരുന്ന തെരുവുനായ ശല്യത്തിന് ഉടനടി പരിഹാരം കാണണമെന്നും മദ്യം - മയക്കുമരുന്ന് - ലഹരി മാഫിയകളുടെ കടന്നുകയറ്റം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ഷഹർബാനു സാദത്തിന്റെ അധ്യക്ഷതയിൽ എളമ്പിലാവിൽ അനിതയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ ബൂത്ത് പ്രസിഡണ്ട് സൗമ്യ സ്വാഗതം പറഞ്ഞു. പ്രദീപൻ, കെ. പി. സത്യൻ, വിനോദ്, അജിത്ത് കുമാർ, സീനത്ത് തുടങ്ങിയവർ സംസാരിച്ചു.