കോടിയേരി ബാലകൃഷ്ണൻ സിപിഎം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന
ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്ഥാനത്ത് തുടരാൻ സാധിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചതായി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യപ്രശ്നങ്ങളാൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി നേതാക്കൾ വ്യക്തമാക്കി. കോടിയേരിക്ക് അവധി നൽകി താൽകാലിക സെക്രട്ടറിയെ നിർത്തുമോ എന്ന കാര്യത്തിൽ പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കും.
നാളെ തിരുവനന്തപുരത്താണ് അവെയ്ലബിൾ പി.ബി. യോഗം ചേരുന്നത്. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉൾപ്പെടെ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. പുതിയ സെക്രട്ടറിയെ നിയമിക്കുമോ എന്ന കാര്യവും നാളത്തെ യോഗത്തിൽ തീരുമാനമാകും.