ക്ലാസുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആകില്ലെന്ന് കെ. മുരളീധരൻ എംപി
സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും വിമർശനം

തിരുവനന്തപുരം: ക്ലാസുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആകില്ലെന്ന് കെ. മുരളീധരന്‍ എംപി. 'ലീഗ് മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ ആ രീതിയിലുള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ലെന്നും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
'സ്ത്രീകള്‍ക്ക് സുരക്ഷിതത്വം വര്‍ധിപ്പിക്കാനാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്, അതിനു പകരം ക്ലാസില്‍ ഒരുമിച്ച് ഇരുത്തിയാലൊന്നും ജെന്‍ഡര്‍ ഇക്വാളിറ്റി ആവില്ല, അതൊക്കെ ചിലരുടെ നയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണ്', എംപി പറഞ്ഞു. ഇതൊരു തലതിരിഞ്ഞ പരിഷ്‌കാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'നിലവിലുള്ള സിസ്റ്റം തന്നെ നന്നായിട്ട് പോകുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ഇങ്ങനെ ഒരു തലതിരിഞ്ഞ പരിഷ്‌കാമെന്നും മുരളീധരന്‍ ചോദ്യമുയർത്തി.