എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: “സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ഇന്ത്യയെ വീണ്ടെടുക്കാം“ എന്ന പ്രമേയമുയർത്തി എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല കമ്മിറ്റിയുടെ ഫ്രീഡം സ്ക്വയർ മേപ്പയ്യൂരിൽ വെച്ച് നടന്നു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല പ്രസിഡന്റ് അലി റഫീഖ് ദാരിമി അധ്യക്ഷനായി.
അഡ്വ:ഹനീഫ് ഹുദവി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല ജനറൽ സെക്രട്ടറി എം. കെ. ഫസലുറഹ്മാൻ സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികൾ ചേർന്ന് രാഷ്ട്ര രക്ഷാഗാനം ആലപിച്ചു.
എളമ്പിലാട് മഹല്ല് ഖാളി നിസാർ റഹ്മാനി, ഡി.സി.സി മെമ്പർ വി. ബി. രാജേഷ്, പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് ജന: സെക്രട്ടറി ടി. കെ. എ. ലത്തീഫ്, കെ. കുഞ്ഞായിൻ മുസ് ലിയാർ, വി. കെ. ഇസ്മായിൽ മന്നാനി, എം. കെ. അബ്ദുറഹ്മാൻ, ശഫീഖ് മുസ്ലിയാർ, ജലീൽ ദാരിമി ചേനോളി, കൊടുമയില്‍ അസ്സൈനാർ, അസീസ് എലങ്കമൽ, അൻവർ സാദിഖ് ഫൈസി, കെ. കെ. സീതി, എം. എം. അഷറഫ്, സി. കെ. അബ്ദുറഹ്മാൻ, മുജീബ് കോമത്ത്, ഹർഷാദ് കാവിൽ, നിസാർ ദാരിമി എളമ്പിലാട്, സുബൈർ ദാരിമി, പി. ഷാഫി, ഫവാസ് ദാരിമി, റംഷാദ് ദാരിമി, അൽ ഇർഷാദ്, സിറാജ് കൽപ്പത്തൂർ എന്നിവർ സംസാരിച്ചു.