മധുരം പകർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഉള്ളിയേരിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി
പ്രസിഡന്റ് കെ. മധുസൂദനൻ പതാക ഉയർത്തി

ഉള്ളിയേരി: രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് സമുചിതം ആഘോഷിച്ചു. പ്രസിഡന്റ് കെ. മധുസൂദനൻ പതാക ഉയർത്തി. സെക്രട്ടറി കെ. എം. ബാബു സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം വി. കെ. കാദർ, കെ. പി. സുരേന്ദ്രനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്ത പരിപാടികൾക്ക് വി. എസ് സുമേഷ്, ജംഷിദ് ഉണ്ണി,കെ സോമൻ എന്നിവർ നേതൃത്വം നൽകി.