കോൺഗ്രസ് നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു
ജില്ലാ പഞ്ചായത്ത് അംഗം വി. പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: നടുവണ്ണൂർ മണ്ഡലം ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ എസ്. എസ്. എൽ. സി - പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. വാർഡ് പ്രസിഡണ്ട് പി. ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം വി. പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.
റിട്ട: ഡി ഇ ഒ പ്രദീപൻ കുട്ടിക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. എ. പി. ഷാജി, കെ. രാജീവൻ, വി. ടി. സൂരജ്, കെ. പി. സത്യൻ, ഫായിസ് നടുവണ്ണൂർ, ബാബു ചേത്തക്കോട്ട് തുടങ്ങിയവർ സംസാരിച്ചു. അപ്പു സുരഭി, സലാം കൊയമ്പ്രത്ത്, ശ്രീധരൻ എൻ. വി, ശ്രാവൺ നേതൃത്വം നൽകി. വാർഡിലെ ഇരുപതോളം വിജയികൾക്ക് അനുമോദനം നൽകി.