നടുവണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി 12ാംബൂത്ത് സി.യു.സി. പ്രതിഭകളെ ആദരിച്ചു
നടുവണ്ണൂർ ജി.എച്ച്.എസ്.എസ് റിട്ട: പ്രിൻസിപ്പാൾ സി. കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: നടുവണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി 12ാംബൂത്ത് സി.യു.സി. കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു. നടുവണ്ണൂർ ജി.എച്ച്.എസ്.എസ് റിട്ട: പ്രിൻസിപ്പാൾ സി. കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. 12ാം ബൂത്ത് പ്രസിഡണ്ട് എം. രാജൻ അധ്യക്ഷത വഹിച്ചു.
കാവിൽ പി. മാധവൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് എ. പി. ഷാജി, മണ്ഡലം സെക്രട്ടറിമാരായ എം. സത്യനാഥൻ, കെ. പി. സത്യൻ, വാർഡ് പ്രസിഡണ്ട് അജിത് കുമാർ, പി. വിനോദ്, സി. കെ. പ്രദീപൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രതീഷ് ലാൽ പി. എ. സ്വാഗതവും പ്രമോദ് കെ. പി. നന്ദിയും പറഞ്ഞു.