നടുവണ്ണൂരില്‍ കെ.കെ.മാധവനെ ആദരിച്ച്‍ യൂത്ത് ലീഗിന്റെ സൗഹൃദപ്പെരുന്നാള്‍
ഈദ് ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായിരുന്നു പരിപാടി
![നടുവണ്ണൂരില്‍ കെ.കെ.മാധവനെ ആദരിച്ച്‍ യൂത്ത് ലീഗിന്റെ സൗഹൃദപ്പെരുന്നാള്‍ നടുവണ്ണൂരില്‍ കെ.കെ.മാധവനെ ആദരിച്ച്‍ യൂത്ത് ലീഗിന്റെ സൗഹൃദപ്പെരുന്നാള്‍](imglocation/upload/images/2022/Jul/2022-07-10/1657451130.webp)
നടുവണ്ണൂര്‍:ആഘോഷങ്ങൾ പോലും കലാപ കാരണങ്ങളാകുന്ന ഉത്തരേന്ത്യൻ കാഴ്ചകളുടെ കാലത്ത് അവരവരുടെ വിശ്വാസം നില നിര്‍ത്തിക്കൊണ്ട് എങ്ങനെ സൗഹൃദം മുറുകെപ്പിടിക്കാമെന്ന് തെളിയിക്കുകയാണ്നടുവണ്ണൂരിലെയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന "ഈദ് ഗിഫ്റ്റ്"പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ സീനിയര്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ കെ.കെ.മാധവന്റെ വീട്ടിലെത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊന്നാട അണിയിക്കുകയും പെരുന്നാള്‍ സമ്മാനം നല്‍കുകയും ചെയ്തു.
നാട്ടിലെ പൊതുപ്രവർത്തന രംഗത്ത് ഇടപെടൽ നടത്തുന്ന, വ്യത്യസ്ത മേഖലകളിൽ ഇടപെടുന്ന അതുമല്ലെങ്കിൽ അയൽക്കാരായ സഹോദര മത സുഹൃത്തുക്കൾക്ക് അവരുടെ വീടുകളിൽ പോയി സമ്മാനങ്ങൾ കൈമാറുന്നതിനായി ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവിഷ്കരിച്ചതാണ് ഈദ് ഗിഫ്റ്റ് പദ്ധതി.നടുവണ്ണൂര്‍ പഞ്ചായത്തില്‍ നിന്നും ഇതിനായി തെരെഞ്ഞെടുത്തത് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ല കൗണ്‍സില്‍ അംഗവുമായിരുന്ന കെ.കെ. മാധവനെയായിരുന്നു.
മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് എം.കെ. പരീദ് മാസ്റ്റർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. ഇബ്രാഹിം കുട്ടി മാസ്റ്റർ, ജനറൽ സെക്രട്ടറി അഷ്‌റഫ് പുതിയപ്പുറം, എന്‍.എം മൂസക്കോയ,യൂത്ത് ലീഗ് മണ്ഡലം ട്രഷറർ പി. ലത്തീഫ് മാസ്റ്റർ പഞ്ചായത്ത് പ്രസിഡണ്ട് ജറീഷ് എലങ്കമല്‍,ജനറൽ സെക്രട്ടറി സഹീർ നടുവണ്ണൂർ, ഭാരവാഹികളായ അഷ്‌റഫ് തൊട്ടുമൂല,ജർഷാദ് നടുവണ്ണൂർ ,ഷമീർ തുരുത്തിമുക്ക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.